സുലൈബിയയിൽ മയക്കുമരുന്ന് കൈവശം വച്ച മൂന്ന് പേര്‍ അറസ്റ്റിൽ

  • 20/10/2023



കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വച്ച കുവൈത്തി പൗരൻ അറസ്റ്റില്‍. 20 വയസുള്ള കുവൈത്തി പൗരനെയാണ് ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് പിടികൂടിയത്. പ്രതിയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. സുലൈബിയ മേഖലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. യുവാവിനെ ഡ്രഗ്‌സ് കൺട്രോൾ ഡയറക്ടറേറ്റ് ജനറലിന് റഫര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ ഒരു സ്‌കൂളിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ കാറിനുള്ളിൽ ഉറങ്ങിയെന്ന സംശയത്തെ തുടർന്നാണ് ഇയാളെ പിടികൂടിയത്. അതേസമയം, ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ സാദ് അൽ അബ്‍ദുള്ള ചെക്ക്‌പോസ്റ്റിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിച്ചതിന് പിടികൂടിയിട്ടുണ്ട്. ഇവരിൽ നിന്ന് മയക്കുമരുന്നും പിടിച്ചെടുത്തു.

Related News