മിന അബ്‍ദുള്ളയിൽ സബ്‌സിഡിയുള്ള ഡീസൽ കടത്ത് ; 15 പ്രവാസികള്‍ അറസ്റ്റിൽ

  • 20/10/2023



കുവൈത്ത് സിറ്റി: മിന അബ്‍ദുള്ള പ്രദേശത്ത് സർക്കാർ സബ്‌സിഡിയുള്ള ഡീസൽ കുറഞ്ഞ വിലയ്ക്ക് വിറ്റ 15 ഏഷ്യൻ പ്രവാസികൾ അറസ്റ്റില്‍. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ പ്രത്യേകിച്ച് അൽ അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വിവിധ പ്രദേശങ്ങളിൽ നടക്കുന്ന സുരക്ഷാ ക്യാമ്പയിനുകളുടെ ഭാഗമായാണ് അറസ്റ്റ്. സബ്‌സിഡിയുള്ള ഡീസൽ നിയമാനുസൃതമായ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും വിൽക്കുകയും ചെയ്ത വ്യക്തികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുറ്റവാളികൾക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related News