വാഹനങ്ങളുടെ നിറം മാറ്റാനുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 20/10/2023



കുവൈത്ത് സിറ്റി: വാഹനങ്ങളുടെ നിറം മാറ്റാൻ താൽപ്പര്യമുള്ളവർക്കുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറത്തിറക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിനും നിറം മാറ്റങ്ങളുടെ ശരിയായ ഡോക്യുമെന്റേഷൻ ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നതാണ് ഈ നടപടിക്രമങ്ങള്‍. നിറം മാറ്റ പ്രക്രിയ പ്രക്രിയ ആരംഭിക്കുന്നതിന് സാങ്കേതിക പരിശോധനാ വകുപ്പിന്‍റെ അന്താരാഷ്ട്ര നിലവാര വിഭാഗവുമായി ആദ്യം ബന്ധപ്പെടണം. നിറം മാറ്റത്തിന് പ്രാഥമിക അംഗീകാരം നേടേണ്ടത് ഇവിടെ നിന്നാണ്. 

പ്രാഥമിക അംഗീകാരം ലഭിച്ചതിന് ശേഷം അംഗീകൃത വർക്ക്ഷോപ്പുകളിലേക്ക് പോകുക. ഈ ഘട്ടത്തിലാണ് നിറം മാറ്റം പ്രൊഫഷണലായും നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നത്. നിറം മാറ്റ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ സാങ്കേതിക പരിശോധനാ വകുപ്പിന്‍റെ അന്താരാഷ്ട്ര നിലവാര വിഭാഗവുമായി വീണ്ടും ബന്ധപ്പെടണം. അധികൃതര്‍ വാഹനത്തിന്റെ പുതിയ നിറം പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്യും. അതിനനുസരിച്ച് പുതുക്കിയ കാർ രജിസ്ട്രേഷൻ നൽകുകയും ചെയ്യും.

Related News