നൂറാം ജന്മദിനം ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തില്‍ അശംകള്‍ നേര്‍ന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിപ്പ് പങ്കിട്ടു. വിഎസുമായി ഹസ്തദാനം ചെയ്യുന്ന ചിത്രത്തോടൊപ്പമാണ് ആശംസാ കുറിപ്പ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചിത്രത്തില്‍ ഇരുവര്ക്കമൊപ്പമുണ്ട്.
കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ച വ്യക്തിയെന്നു പ്രധാനമന്ത്രി വിഎസിനെ വിശേഷിപ്പിച്ചു. തങ്ങള്‍ ഇരുവരും മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഇടപെടലുകള്‍ ഓര്‍ക്കുന്നതായും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?