ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയം; ക്രൂ എസ്കേപ്പ് സിസ്റ്റം വിജയകരമായി പൂര്‍ത്തിയായി

  • 21/10/2023

നുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയം. അടിയന്തര സാഹചര്യത്തില്‍ ബഹിരാകാശ സഞ്ചാരികളെ റോക്കറ്റില്‍ നിന്ന് സുരക്ഷിത പുറത്തെത്തിക്കാനുള്ള ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണമാണ് ഇന്ന് നടന്നത്. 9 മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം ഐഎസ്‌ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഗഗൻയാൻ ദൗത്യങ്ങള്‍ക്ക് മുന്നോടിയായുള്ള ക്രൂ എസ്കേപ്പ് സിസ്റ്റം പരീക്ഷണമാണ് നടന്നത്. വിക്ഷേപണത്തറയില്‍ നിന്ന് പറന്നുയര്‍ന്ന് ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്ബ് എന്തെങ്കിലും പ്രശ്നം സംഭവിച്ചാല്‍‌ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റില്‍ നിന്ന് വേര്‍പ്പെടുത്തി സുരക്ഷിതമായ അകലത്തേക്ക് മാറ്റുന്ന സംവിധാനമാണ് ക്രൂ എസ്കേപ്പ് സിസ്റ്റം. പ്രത്യേകം രൂപകല്‍പ്പന ചെയ്ത വിക്ഷേപണ വാഹനമാണ് ക്രൂ എസ്‍കേപ്പ് സിസ്റ്റം പരീക്ഷണത്തിനായി ഇസ്രൊ ഉപയോഗിച്ചത്.

പ്രതികൂല കാലാവസ്ഥയും സാങ്കേതിക പ്രശ്നവുമാണ് വിക്ഷേപണം വൈകിപ്പിച്ചത്. കുതിച്ചുയരുന്നതിന് അഞ്ച് സെക്കൻഡ് മുമ്ബ് റോക്കറ്റിലെ കമ്ബ്യൂട്ടറുകള്‍ അപായ സൂചന മുഴക്കി. വിക്ഷേപണം നിര്‍ത്തി വയ്പ്പിച്ചു. പക്ഷേ പ്രതിസന്ധികളെയെല്ലാം സമചിത്തതയോടെ ഐഎസ്‌ആര്‍ഒ സമചിത്തതയോടെ തരണം ചെയ്തു. മണിക്കൂറുകള്‍ക്കകം പ്രശ്നം പരിഹരിച്ച്‌ പത്ത് മണിയോടെ പുത്തൻ പരീക്ഷണ വാഹനം ഗഗൻയാൻ യാത്രാ പേടകത്തിന്റെ മാതൃകയുമായി കുതിച്ചുയര്‍ന്നു.

Related News