മിന അബ്ദുള്ളയിൽ സബ്‌സിഡിയുള്ള ഡീസൽ വിൽപ്പന; 15 പ്രവാസികൾ അറസ്റ്റിൽ

  • 21/10/2023



കുവൈത്ത് സിറ്റി: മിന അബ്ദുള്ളയിൽ സബ്‌സിഡിയുള്ള ഡീസൽ വിൽപ്പന നടത്തിയ 15 പ്രവാസികൾ അറസ്റ്റിൽ. അൽ-അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിനെ പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ അന്വേഷണത്തലാണ് ഇവർ പിടിയിലായതെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. മിന അബ്ദുള്ള പ്രദേശത്ത് കുറഞ്ഞ വിലയ്ക്ക് സബ്‌സിഡിയുള്ള ഡീസൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്രക്രിയയിൽ ഏർപ്പെട്ട 15 പേരെ കയ്യോടെ പിടികൂടുകയായിരുന്നു. തുടർ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News