പിടിച്ചെടുത്തത് 16 കിലോ മയക്കുമരുന്ന്; കുവൈത്തിൽ 24 പേർ അറസ്റ്റിൽ

  • 21/10/2023



കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ ഭാ​ഗങ്ങളിൽ മയക്കുമരുന്ന് വേട്ട തുടർന്ന് അധികൃതർ.  16 കിലോ മയക്കുമരുന്നാണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ വിഭാ​ഗം പിടിച്ചെടുത്തത്. 16 കേസുകളിലാണ് 24 പേർ അറസ്റ്റിലായിട്ടുണ്ട്. ഷാബു - ഹാഷിഷ് - കെമിക്കൽസ് - ഹെറോയിൻ - കൊക്കെയ്ൻ തുടങ്ങിയ വിവിധ തരത്തിലുള്ള ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. കൂടാതെ, സൈക്കോട്രോപിക് പദാർത്ഥങ്ങളുടെ 10,000 ​ഗുളികകളും 80 കുപ്പി മദ്യവും കണ്ടെടുത്തു.

മൂന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചിട്ടുണ്ട്. കടത്തുക എന്ന ഉദ്ദേശത്തോടെയാണ് മയക്കുമരുന്ന് കൈവശം വച്ചതെന്ന് പിടിയിലായ പ്രതികൾ സമ്മതിച്ചതായി അധികൃതർ വിശദീകരിച്ചു. പിടിച്ചെടുത്ത മയക്കുമരുന്ന് പ്രതികളെയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുമായി എല്ലാവരും സഹകരിക്കണമെന്നും എമർജൻസി ഫോൺ 112-ലും ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ ഹോട്ട്‌ലൈൻ 1884141-ലും റിപ്പോർട്ട് ചെയ്യണമെന്നും വൃത്തങ്ങൾ പറഞ്ഞു.

Related News