​കുവൈത്ത് റെഡ് ക്രസന്റ് ഗാസയിലേക്ക് മൂന്ന് ആംബുലൻസുകൾ നൽകും

  • 21/10/2023



കുവൈത്ത് സിറ്റി: ഗാസയിലെ സഹോദരങ്ങൾക്കായി പൂർണമായി സജ്ജീകരിച്ച മൂന്ന് ആംബുലൻസുകൾ നൽകുമെന്ന് പ്രഖ്യാപിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി. ഇസ്രായേൽ ബോംബ് ആക്രമണത്തിൽ ​ഗാസയിലെ നിരവധി ആംബുലൻസുകൾ നശിച്ചിരുന്നു. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാ​ഗാമായാണ് ആംബുലൻസുകൾ നൽകുന്നതെന്ന് സൊസൈറ്റിയുടെ ഡയറക്ടർ ജനറൽ അബ്ദുൾ റഹ്മാൻ അൽ ഔൻ പറഞ്ഞു. 

ഗാസയിലെ നിലവിലെ സാഹചര്യങ്ങളിൽ അവിടെയുള്ള മനുഷ്യർക്കായി പ്രവർത്തിക്കും. റഫ ക്രോസിംഗ് തുറന്നാൽ ആംബുലൻസുകൾ ഈജിപ്ത് വഴി കൊണ്ടുപോകും. ​​പാലസ്തീൻ ജനതയ്ക്ക് ആംബുലൻസ് സേവനങ്ങൾ നൽകുന്നതിനും എമർജൻസി ആവശ്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ. അഭയ കേന്ദ്രങ്ങളിൽ ദൈനംദിന ഭക്ഷണവും റൊട്ടിയും വിതരണം ചെയ്യുന്നതും ആരോ​ഗ്യ സേവനങ്ങൾ നൽകുന്നതെന്നും തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News