കെയ്‌റോ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനായി കുവൈത്ത് സംഘം ഈജിപ്തിലെത്തി

  • 21/10/2023



കുവൈത്ത് സിറ്റി: കെയ്‌റോ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനായി കുവൈത്ത് പ്രതിനിധി സംഘം ഈജിപ്തില്‍ എത്തി. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദിന്‍റെ പ്രതിനിധി, കിരീടാവകാശി ഷെയ്ഖ് മിഷാല്‍ രാജകുമാരൻ, ഔദ്യോഗിക പ്രതിനിധി അംഗങ്ങള്‍ എന്നിവരാണ് ഈജിപ്തില്‍ എത്തിയത്. ഈജിപ്തിന്റെ പൊതു ബിസിനസ് മേഖല മന്ത്രി മഹമൂദ് എസ്മത്ത്, ഈജിപ്തിലെ കുവൈത്ത് അംബാസഡർ, ലീഗ് ഓഫ് അറബ് സ്റ്റേറ്റിന്റെ സ്ഥിരം പ്രതിനിധി ഘാനം അൽ എന്നിവർ ചേര്‍ന്നാണ് സംഘത്തെ സ്വീകരിച്ചത്.

Related News