ജാബര്‍ പാലത്തില്‍ നിന്ന് ചാടിയയാളെ രക്ഷപ്പെടുത്തി

  • 21/10/2023



കുവൈത്ത് സിറ്റി: ജാബര്‍ പാലത്തില്‍ നിന്ന് ആത്മഹത്യ ചെയ്യാനായി താഴേക്ക് ചാടിയയാളെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തിയതായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ (ഡിജിഎഫ്‌ഡി) പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ വിഭാഗം അറിയിച്ചു. സെൻട്രൽ ഓപ്പറേഷൻസ് വിഭാഗത്തില്‍ റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ ഷുവൈഖ് ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ സെന്ററിൽ നിന്നുള്ള സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു. രക്ഷാപ്രവര്‍ത്തകര്‍ എത്തി ഉടനെ  കടലിലേക്ക് ചാടിയയാളെ രക്ഷിച്ചു. ഇയാളെ രക്ഷപ്പെടുത്തുകയും തുടർന്ന് ചോദ്യം ചെയ്യലിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് റഫര്‍ ചെയ്തതായും ഫയര്‍ഫോഴ്സ് അറിയിച്ചു.

Related News