കാറിൽ അബോധാവസ്ഥയില്‍; പോലീസുകാരനെതിരെ അക്രമം

  • 22/10/2023

 

കുവൈത്ത് സിറ്റി: കാറിൽ അബോധാവസ്ഥയില്‍ ഉണ്ടായിരുന്ന കുവൈത്തി പൗരൻ പട്രോളിംഗ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ടു. അസ്വാഭാവികമായ അവസ്ഥയിൽ രണ്ട് വ്യക്തികളെ സംശയാസ്പദമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തില്‍ കണ്ടതായി  ഫർവാനിയ റെസ്ക്യൂ ടീമിന് ആഭ്യന്തര മന്ത്രാലയ ഓപ്പറേഷൻസ് വിഭാഗത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു. പട്രോളിംഗ് സംഘം എത്തിയപ്പോള്‍ ഒരാള്‍ കാറിനുള്ളില്‍ കിടക്കുകയും മറ്റൊരാള്‍ പുറത്ത് ഇരിക്കുകയുമായിരുന്നു. 

കാറില്‍ നിന്ന് മയക്കുമരുന്നും കണ്ടെത്തി. പിടികൂടാൻ ശ്രമിച്ചതോടെ കുവൈത്തി പൗരനായ യുവാവ് അപ്രതീക്ഷിതമായി കത്തി വിശുകയും രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍, കൂടെയുണ്ടായിരുന്ന ബിഡൂണ്‍ ആയ യുവാവിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നുകൾ, അര കുപ്പി ലോക്കൽ വിസ്‌കി, കത്തി, തിരിച്ചറിയൽ രേഖകൾ എന്നിവയ്‌ക്കൊപ്പം പ്രതിയെ പിന്നീട് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനിലേക്ക് റഫർ ചെയ്തുവെന്നും അധികൃതര്‍ അറിയിച്ചു.

Related News