ഗാസയിൽ സാധാരണക്കാരുടെ കൊലപാതകം കുവൈത്തിനെ ആഴത്തിൽ ബാധിക്കുന്നുവെന്ന് കിരീടാവകാശി

  • 22/10/2023



കുവൈത്ത് സിറ്റി: ഇസ്രായേൽ ഗാസയില്‍  നിരപരാധികളെ കൊന്നൊടുക്കുന്നത് കുവൈത്തിനെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്ന് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ പ്രതിനിധി കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. കെയ്‌റോയിലെ സമാധാന ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തുടർച്ചയായ വ്യോമാക്രമണങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് മരണപ്പെട്ടത്. 

വൈദ്യുതി, വെള്ളം, ഭക്ഷണം, ഇന്ധനം എന്നിവ വിച്ഛേദിക്കുകയും ജനങ്ങളെ നിർബന്ധിതമായി കുടിയിറക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നം പരിഹരിക്കാനും അക്രമം അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളുടെ അഭാവമാണ് ഈ മാനുഷിക പ്രതിസന്ധിക്ക് കാരണം. ഇസ്രായേലുമായി ഇടപെടുമ്പോൾ അന്താരാഷ്ട്ര സമൂഹത്തിന് ഇരട്ടത്താപ്പാണ്. അവരുടെ മാനുഷിക മൂല്യങ്ങളുടെ ലംഘനം ചോദ്യം ചെയ്യപ്പെടുന്നില്ല. ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങളെ കുവൈത്ത് അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related News