സാൽവ, ഫഹാഹീൽ, ജലീബ് അൽ ഷുവൈക്ക്, ഫർവാനിയ, ഷർഖ്; നിയമ ലംഘകർക്കായുള്ള പരിശോധന തുടരുന്നു, അറസ്റ്റിലായത് 160 പ്രവാസികള്‍

  • 22/10/2023

  


കുവൈത്ത് സിറ്റി: വിവിധ നിയമലംഘന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 160 പ്രവാസികള്‍ കുവൈത്തില്‍ പിടിയിലായി. റെസിഡൻസ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. 15 വഴിയോര കച്ചവടക്കാർ, 120 കുപ്പി മദ്യവുമായി പിടികൂടിയ അഞ്ച് പേര്‍, ലൈസൻസില്ലാത്ത ബേക്കറി നടത്തുന്ന അഞ്ച് നിയമലംഘകർ, വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുമായി ബന്ധമുള്ള രണ്ട് വ്യക്തികൾ എന്നിവരാണ് പിടിയിലായത്. 

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിലെ സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, സംയുക്ത കമ്മിറ്റിയുടെ സഹകരണത്തോടെ സാൽവ, ഫഹാഹീൽ, ജലീബ് അൽ ഷുവൈക്ക്, ഫർവാനിയ ഗവർണറേറ്റ് തുടങ്ങി വിവിധ മേഖലകളിൽ തീവ്രമായ പരിശോധന ക്യാമ്പയിനുകളാണ് നടത്തിയത്. കൂടാതെ, ഷാർഖ് മേഖലയിലെ മത്സ്യ മാർക്കറ്റിൽ ഒരു സർപ്രൈസ് ഓപ്പറേഷനും നടത്തി. ഈ പ്രവർത്തനങ്ങളിലാണ് 160 നിയമലംഘകരെ പിടികൂടാൻ സാധിച്ചത്.

Related News