ടെക്നിക്കൽ തൊഴിലാളികളുടെ നിയമനം; കര്‍ശന നിലപാടുമായി കുവൈറ്റ് മാൻപവര്‍ അതോറിറ്റി, പ്രവാസികൾക്ക്‌ തിരിച്ചടിയായേക്കും

  • 22/10/2023

 

കുവൈത്ത് സിറ്റി: വിദേശത്ത് നിന്നുള്ള സ്പെഷ്യലൈസ്ഡ് ടെക്നിക്കൽ തൊഴിലാളികളെ നിയമിക്കുന്നതില്‍ കര്‍ശന നിലപാടുമായി മാൻപവര്‍ അതോറിറ്റി. സ്പെഷ്യലൈസ്ഡ് ടെക്നിക്കൽ തൊഴിലാളികളുടെ അക്കാദമിക് യോഗ്യതകൾ അവരെ റിക്രൂട്ട് ചെയ്യുന്ന  ജോലിയുടെ ആവശ്യകതകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ നിയമിക്കില്ലെന്ന് മാൻപവര്‍ അതോറിറ്റി വ്യക്തമാക്കി. വാണിജ്യ സന്ദർശനത്തെ സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റാക്കി മാറ്റുന്ന പ്രക്രിയ ആഭ്യന്തര കൈമാറ്റം എന്നതിലുപരി പുതിയ പെർമിറ്റ് ഇഷ്യുവായി പരിഗണിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

തുടക്കത്തിൽ വാണിജ്യ സന്ദർശനം നൽകിയ അതേ കമ്പനിക്കുള്ളിൽ മാത്രമേ സ്പെഷ്യലൈസ്ഡ് തൊഴിലാളികളുടെ കൈമാറ്റം അനുവദിക്കൂ. കൂടാതെ, വിദേശത്ത് നിന്ന് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിന് പെർമിറ്റ് നേടാൻ ആഗ്രഹിക്കുന്ന എല്ലാ കമ്പനികളും ഓട്ടോമേറ്റഡ് സേവനമായ സഹേൽ വഴി അപേക്ഷ സമർപ്പിക്കണമെന്നും മാൻപവര്‍ അതോറിറ്റി വ്യക്തമാക്കി.

Related News