കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിനുള്ള വിലക്ക് ഉടൻ പിൻവലിക്കും: ഫിലിപ്പീൻസ്‌ പ്രസിഡന്റ്

  • 22/10/2023



കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിനുള്ള വിലക്ക് ഉടൻ പിൻവലിക്കുമെന്ന് ഫിലിപ്പീൻസ്‌ പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ. റിയാദിൽ നടന്ന ആസിയാൻ, ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉച്ചകോടിക്കിടെ കുവൈത്തും ഫിലിപ്പീൻസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്ന് ഫിലിപ്പിയൻസ് പ്രസിഡന്റ് വ്യക്തമാക്കി.

കുവൈത്തിലേക്ക് ഫിലിപ്പിനോ തൊഴിലാളികളെ അയക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ഉടൻ അവസാനിക്കും. തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരാൻ ധാരണയായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വന്ന തടസങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. കുവൈത്ത് സർക്കാർ വളരെ വേഗത്തിലാണ് ഈ വിഷയത്തില്‍ നീങ്ങുന്നതെന്നും മന്ത്രിതലത്തിലും അംബാസഡറൽ തലത്തിലും ഈ വിഷയത്തിൽ ചർച്ചകൾ ആരംഭിച്ചതായും മാർക്കോസ് പറഞ്ഞു.

Related News