ലോകത്തിലെ ഏറ്റവും നൂതനമായ ശസ്ത്രക്രിയാ റോബോട്ടിക് ഉപകരണം ഉപയോഗിച്ച് കുവൈത്ത്

  • 22/10/2023



കുവൈത്ത് സിറ്റി:ഷെയ്ഖ് സബാഹ് അൽ അഹമ്മദ് കിഡ്‌നി ആൻഡ് യൂറോളജി സെന്‍ററില്‍ നടത്തിയ ഓപ്പറേഷനിൽ ഡാവിഞ്ചി സി റോബോട്ട് ഉപയോഗിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്യാൻസർ ട്യൂമർ ബാധിച്ച മറ്റൊരു രോഗിയുടെ വൃക്കകൾ നീക്കം ചെയ്യാനും ഡാവിഞ്ചി സി റോബോട്ട് ഉപയോഗിച്ചു. രണ്ട് ശസ്ത്രക്രിയകളും ബുധനാഴ്ചയാണ് നടത്തിയത്. ക്യാൻസർ ട്യൂമർ ബാധിച്ച രോഗിയുടെ പ്രോസ്റ്റേറ്റ് സമൂലമായി നീക്കം ചെയ്യുന്നതിനായി ലോകത്തിലെ ഏറ്റവും നൂതനമായ ശസ്ത്രക്രിയാ റോബോട്ടിക് ഉപകരണം ഉപയോഗിച്ചതായാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

ഡാവിഞ്ചി സി ഉപകരണം റോബോട്ടിക് സർജറികളിൽ പ്രയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകളിൽ ഒന്നാണ്. നിരവധി പ്രത്യേകതകളാണ് ഉള്ളത്. ഈ ഉപകരണം ഉപയോഗിച്ച് നടത്തുന്ന ഓപ്പറേഷനില്‍ കുറഞ്ഞ രക്തസ്രാവമെന്നതാണ് സവിശേഷത. കൂടാതെ പരമ്പരാഗത ഓപ്പറേഷനുകൾ പോലെ കഠിനമായ വേദനകള്‍ ഉണ്ടാകുകയുമില്ല. വലിയ മുറിവുകളും ഉണ്ടാകില്ലെന്നും രോഗിക്ക് വളരെ കുറഞ്ഞ കാലം മാത്രം ആശുപത്രിയില്‍ കഴിഞ്ഞ‌ാല്‍ മതിയാകുമെന്നും അദ്ദേഹം ആരോഗ്യവൃത്തങ്ങള്‍ പറഞ്ഞു.

Related News