ഒരാഴ്ച നീണ്ട ട്രാഫിക്ക് പരിശോധന; കണ്ടെത്തിയത് 23,000 നിയമലംഘനങ്ങള്‍

  • 22/10/2023



കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കര്‍ശന ട്രാഫിക്ക് പരിശോധനയുമായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം. 23,000 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അശ്രദ്ധമായി വാഹനമോടിച്ച 20 പേരെ അറസ്റ്റ് ചെയ്തു. 134 വാഹനങ്ങളും ആറ് മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുക്കുകയും ഗാരേജിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 18 ജുവനൈലുകളെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.

224 ഗുരുതരമായ അപകടങ്ങളും 1,518 ചെറിയ അപകടങ്ങളും ഉൾപ്പെടെ 1,742 അപകടങ്ങളാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ പട്രോളിംഗ് കഴിഞ്ഞ ഒരാഴ്ചക്കിടെ കൈകാര്യം ചെയ്തത്. വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന 27 പേരെ പിടികൂടാൻ സാധിച്ചു. താമസ കാലാവധി കഴിഞ്ഞ 12 പേരെ അറസ്റ്റ് ചെയ്യാൻ ട്രാഫിക് പൊലീസിന് കഴിഞ്ഞു. മയക്കുമരുന്ന് കേസില്‍ പിടികൂടിയ രണ്ട് പേരെ ജനറല്‍ അഡ്മിനിസ്ട്രേഷൻ ഓഫ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോളിലേക്ക് റഫര്‍ ചെയ്തുവെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് അവയർനസ് ഡിപ്പാർട്ട്‌മെന്റ് ഓഫീസർ മേജർ അബ്‍ദുള്ള ബു ഹസ്സൻ പറഞ്ഞു.

Related News