മയക്കുമരുന്ന് വിൽപ്പന ഫിർദൗസിൽ പ്രവാസി അറസ്റ്റിൽ

  • 22/10/2023

 

കുവൈത്ത് സിറ്റി: സാൽമിയ പ്രദേശത്ത് നിന്ന് മയക്കുമരുന്ന് വിൽപ്പനക്കാരനെ പിടികൂടി അൽ ഫിർദൗസ് പൊലീസ്. യുവാക്കൾക്ക് ഹെറോയിൻ, ഷാബു എന്നീ മയക്കുമരുന്ന് വിറ്റതിന് ഏഷ്യക്കാരൻ ആണ് അറസ്റ്റിലായിട്ടുള്ളത്. ഫർവാനിയ ഗവർണറേറ്റിലെ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടന്നത്. പബ്ലിക് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച വാറണ്ടുമായി പ്രത്യേക ഓപ്പറേഷൻ നടത്തി അൽ ഫിർദൗസ് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. 

തുടർന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇയാളുടെ അപ്പാർട്ട്‌മെന്റിൽ റെയ്ഡ് നടത്തുകയും 22 പൊതി ഹെറോയിൻ, 30 സാച്ചെറ്റ് ഷാബു, 8 കഷണം ഹാഷിഷ്, മയക്കുമരുന്ന് ഗുളികകൾ, തൂക്കുന്നതിന് ഉപയോ​ഗിക്കുന്ന സ്കെയിൽ എന്നിവയും കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ മയക്കുമരുന്ന് വ്യാപാരം നടത്തിയതായി സമ്മതിച്ചു. പിടികൂടിയ നോട്ട് സഹിതം പ്രതിയെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

Related News