കുവൈത്തിൽ ചൊവ്വയും ബുധനും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

  • 22/10/2023



കുവൈത്ത് സിറ്റി: വരും ദിവസങ്ങളിൽ കുവൈത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.  വടക്കുകിഴക്കൻ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ഭാ​ഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. ആഫ്രിക്കൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സാന്നിധ്യം മൂലം ഇടിയോട് കൂടി മഴ പെയ്തേക്കുമെന്നും മുന്നറിയിപ്പുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ താരതമ്യേന സുസ്ഥിരമായ കാലാവസ്ഥയായിരിക്കും. തുടർന്നുള്ള ശനിയാഴ്ച വീണ്ടും ആകാശം മേഘാവൃതം ആവുകയും ഞായറാഴ്‌ച മഴയ്‌ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പകൽ താപനില ക്രമേണ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കരം ചൂണ്ടിക്കാട്ടി. 34 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയാകു പകൽ സമയത്ത് താപനില.

Related News