ഓദ്യോ​ഗിക ആപ്പ് വഴിയല്ലാതെ കുവൈറ്റ് വിന്റർ വണ്ട‌ർലാൻഡ് ടിക്കറ്റുകൾ എടുക്കരുത്; മുന്നറിയിപ്പ്

  • 23/10/2023



കുവൈത്ത് സിറ്റി: ഓദ്യോ​ഗിക ആപ്പ് വഴിയല്ലാതെ വിന്റർ വണ്ട‌ർലാൻഡ് ടിക്കറ്റുകൾ എടുക്കരുതെന്ന് മുന്നറിയിപ്പ്. ഗൂഗിൾ പ്ലേയിലെയും ആപ്പ് സ്റ്റോറിലെയും ടൂറിസം പ്രോജക്ട് കമ്പനിയുടെ ഔദ്യോഗിക ആപ്ലിക്കേഷനിൽ നിന്ന് മാത്രമേ വിന്റർ വണ്ടർലാൻഡിനുള്ള ടിക്കറ്റുകൾ വാങ്ങാവൂ എന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ആന്റി സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ ടിക്കറ്റ് വിൽക്കുന്ന ഏതെങ്കിലും അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ  "97283939" എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാൻ അധികൃതർ നിർദേശിച്ചു.

Related News