ഫാർമസി രം​ഗത്ത് കുവൈത്തിവത്കരണം അതിവേ​ഗം സാധ്യമാകില്ലെന്ന് വിലയിരുത്തൽ

  • 23/10/2023



കുവൈത്ത് സിറ്റി: നിരവധി ജോലികളും തൊഴിലുകളും കുവൈത്തിവത്കരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമ്പോഴും ഫാർമസി രം​ഗത്ത് ഇത് അതിവേ​ഗം സാധ്യമാകില്ലെന്ന് വിലയിരുത്തൽ. ഫാർമസി മേഖലയിലെ കുവൈത്തിവത്കരണം മറ്റ് മെഡിക്കൽ പ്രൊഫഷനുകളുടെ ചുവടുപിടിച്ചാണ് നടക്കുന്നത്. എന്നാൽ, വിവിധ കാരണങ്ങളാൽ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരും. സർക്കാർ മേഖലയിൽ ഏകദേശം 1,170 കുവൈത്തി ഫാർമസിസ്റ്റുകളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കുവൈത്തികളല്ലാത്ത 1,555 പേരും സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അതേസമയം സ്വകാര്യ മേഖലയിൽ അന്തരം വളരെ വലുതാണ്. കുവൈത്ത്  ഇതര ഫാർമസിസ്റ്റുകളുടെ എണ്ണം 2,950ലധികമാണ്. എന്നാൽ, 420 കുവൈത്തികൾ മാത്രമാണ് ഉള്ളത്. കുവൈത്തികളെ കൂടുതൽ മേഖലയിലേക്ക് കൊണ്ട് വരുന്നതിന് നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട് എന്നാണ് ആരോ​ഗ്യ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഈ പ്രൊഫന്റെ പ്രക്ടീസ് നൽകാനും കുവൈത്തി ഫാർമസിസ്റ്റുകൾക്ക് സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ കൂടുതൽ അവസരം നൽകാനും ഒരു കമ്മിറ്റി രൂപീകരിക്കുന്നത് അടക്കമുള്ള നടപടികളും നടക്കുന്നുണ്ട്.

Related News