ബീച്ചുകളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനുള്ള പദ്ധതികളുമായി കുവൈത്ത് മുനസിപ്പാലിറ്റി

  • 23/10/2023



കുവൈത്ത് സിറ്റി: ബീച്ചുകളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനുള്ള പദ്ധതികളുമായി കുവൈത്ത് മുനസിപ്പാലിറ്റി. സ്‌പോർട്‌സ്, വിനോദ പ്രവർത്തനങ്ങൾ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകൾക്ക് സ്ഥലങ്ങൾ, കഫേകൾ, റസ്‌റ്റോറന്റുകൾ, ചെറുകിട സ്‌റ്റോറുകൾ തുടങ്ങിയവ സ്ഥാപിക്കാനാണ് ആലോചനകൾ. സ്‌പോൺസർമാർ മുഖേന ഇവ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം ഉടൻ സമർപ്പിക്കുമെന്ന് കുവൈത്ത് മുനസിപ്പാലിറ്റി അറിയിച്ചു. 

അതേസമയം, കുവൈത്തിലെ പ്രധാന തീരദേശ റോഡ് കാൽനടയാത്രക്കാർക്കും സൈക്കിളിസ്റ്റുകളും ആകർഷകവും അനുയോജ്യവുമാക്കുന്നതുമായി ബന്ധപ്പെട്ട് മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുൽ ലത്തീഫ് അൽ ദായി സമർപ്പിച്ച നിർദേശത്തിന് മുനിസിപ്പാലിറ്റിയുടെ നിർമാണ വിഭാഗം ഡയറക്ടർ അഹമ്മദ് അൽ ഹജ്‌രി വിശദീകരണം നൽകി. അഞ്ജാഫ ബീച്ചിൽ ഒരു വാക്കിംഗ് ട്രാക്ക് സ്ഥാപിച്ചിരുന്നു. എന്നാൽ ബീച്ചിന്റെ അതിർത്തികൾക്കുള്ളിൽ ഉത്തരവാദിത്തം മുനിസിപ്പാലിറ്റിക്കാണെന്നും അദ്ദേഹം പറഞ്ഞു.

Related News