പ്രവാസി കച്ചവടക്കാർക്ക് പണിവരുന്നു; കുവൈത്തി യുവസംരംഭകർക്ക് അവസരമൊരുക്കാൻ നീക്കങ്ങൾ

  • 24/10/2023



കുവൈത്ത് സിറ്റി:  ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നേതൃത്വത്തിൽ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ദേശീയ സമിതി, കുവൈത്തി യുവാക്കളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുന്നതിനുള്ള തീരുമാനങ്ങൾ വിലയിരുത്തുന്നു. വിസ വ്യാപാരം തടയുന്നതിനുള്ള നടപടികൾ, വാണിജ്യ ലൈസൻസ് നൽകുന്നതിലെ ക്രമക്കേടുകൾ അവസാനിപ്പിക്കുക, കുവൈത്തികളല്ലാത്തവർക്കുള്ള വാണിജ്യ ഷോപ്പ് ലൈസൻസ് നൽകുന്നത് നിർത്തുക, ലൈസൻസിന് കീഴിൽ ബിസിനസ് നടത്താൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുക എന്നീ നിർദേശങ്ങളാണ് പരി​ഗണിക്കുന്നത്.

പ്രവാസികൾ കൊമേഴ്‌സ്യൽ ഷോപ്പുകൾ നടത്തുന്നത് നേരത്തെ തന്നെ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. ഇത് തടയാൻ കർശന നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ മേഖലയിൽ ജോലിചെയ്യാൻ യുവാക്കളെ ആകർഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, സ്വകാര്യമേഖലയിൽ ലഭ്യമായ എല്ലാ സാധ്യതകളും കമ്മിറ്റി പരിശോധിച്ച് വരികയാണ്. കൂടാതെ, ചെറുകിട, ഇടത്തരം സംരംഭ ഉടമകൾക്കുള്ള (എസ്എംഇ) സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും യുവാക്കളുടെ സർഗ്ഗാത്മകത വളർത്തുന്നതിനും അവരുടെ ആശയങ്ങളും പദ്ധതികളും വികസിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.

Related News