കുവൈത്തിൽ കൈക്കൂലി കേസിൽ പ്രവാസി കയ്യോടെ പിടിയിൽ

  • 24/10/2023



കുവൈത്ത് സിറ്റി: ഒരു സർക്കാർ ഏജൻസിയിൽ ജോലി ചെയ്യുന്ന ഒരു ഏഷ്യൻ പ്രവാസിയെ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് പ്രോസിക്യൂഷന് റഫർ ചെയ്തു. റെസിഡൻസ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥന് ഒരു ഏഷ്യൻ പ്രവാസി പണത്തിന് പകരമായി അനധികൃത ഇടപാടുകൾ നടത്തുന്നതായി വിവരം ലഭിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഒരു റെസ്റ്റോറന്റിന് നൽകിയ നിയമലംഘനം റദ്ദാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥൻ ഇതോടെ പ്രവാസിയെ ബന്ധപ്പെടുകയായിരുന്നു. സഹായിക്കുന്നതിന് 2000 ദിനാർ ആണ് പ്രവാസി ആവശ്യപ്പെട്ടത്. തുടർന്ന് പ്രോസിക്യൂഷന്റെ അറിവോടെ തുക ജീവനക്കാരന് കൈമാറുകയും കയ്യോടെ പിടികൂടുകയുമായിരുന്നു.

Related News