കുവൈത്തിലെ ഓൺലൈൻ തട്ടിപ്പ് തടയാൻ കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം; നിർദേശവുമായി എംപി

  • 24/10/2023



കുവൈത്ത് സിറ്റി: ഈ മാസം അവസാനം നടക്കുന്ന പാർലമെന്റ് സമ്മേളനത്തിന്റെ നിയമനിർമ്മാണ മുൻഗണനകളെക്കുറിച്ച് മൊത്തം 48 എംപിമാർ സംയുക്ത പ്രസ്താവന പുറത്തിറക്കി. രാഷ്ട്രീയം, വികസനം, പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തൽ എന്നീ മൂന്ന് മുൻ​ഗണനകളാണ് പരി​ഗണിച്ചിരിക്കുന്നത്. അതേസമയം, എംപി ഖാലിദ് അൽ ഒട്ടൈബി ഒരു കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം വികസിപ്പിക്കാൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളെ ബാധ്യസ്ഥമാക്കാനുള്ള നിർദ്ദേശം സമർപ്പിച്ചു.

ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ നിയമാനുസൃത സ്ഥാപനങ്ങളുടെ പേരുകൾ അത്തരം സ്ഥാപനങ്ങളിൽ നിന്ന് കോളുകൾ സ്വീകരിക്കുമ്പോൾ ക്ലയന്റിന്റെ ഫോണിൽ ദൃശ്യമാകുന്ന രീതിയിൽ സംവിധാനം കൊണ്ട് വരണമെന്നാണ് ആവശ്യം. ഇടപാടുകാരെ സംരക്ഷിക്കുന്നതിനും ഇലക്ട്രോണിക് തട്ടിപ്പുകൾ തടയുന്നതിനും ചില നടപടികൾ കൈക്കൊള്ളാൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയെ (സിട്രാ) ചുമതലപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Related News