കൈക്കൂലി കേസ്: കുവൈറ്റ് പബ്ലിക് അതോറിറ്റി തലവന് തടവ് ശിക്ഷ

  • 24/10/2023



കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി സിവിൽ ഇൻഫർമേഷൻ വിഭാഗം മേധാവിയെ അഞ്ച് വർഷം തടവിന് ശിക്ഷിച്ച് അപ്പീൽ കോടതി. കീഴ്ക്കോടതിയുടെ വിധി ശരിവെച്ച അപ്പീൽ കോടതി, 212,000 ദിനാർ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. കൈക്കൂലി കേസിലാണ് നടപടി. ലഭിച്ച കൈക്കൂലി തുകയുടെ ഇരട്ടിയാണ് പിഴയായി ചുമത്തിയിട്ടുള്ളത്. കൂട്ടാളികളായ ഒരു ഈജിപ്തുകാരനെയും ഒരു ബംഗ്ലാദേശിയെയും കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. 

പണമിടപാടുകൾക്ക് പകരമായി മുഖ്യപ്രതി സിവിൽ ഐഡി കാർഡുകൾ നൽകിയതിനെക്കുറിച്ച് പിഎസിഐ ഡയറക്ടർ ജനറലിന് റിപ്പോർട്ട് ലഭിച്ചതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. ഒരു ക്ലീനിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു ബംഗ്ലാദേശി തൊഴിലാളിയും പിഎസിഐ ആസ്ഥാനത്ത് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന ഈജിപ്തുകാരനും ചേർന്നാണ് ഈ നിയമവിരുദ്ധ പ്രവർത്തനത്തിന് സഹായിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

Related News