15 മില്യൺ ദിനാർ വിദേശ ചികിത്സ തട്ടിപ്പ്; കുവൈറ്റ് പ്രവസിക്കായി അന്യോഷണം ആരംഭിച്ചു

  • 24/10/2023

 

കുവൈറ്റ് സിറ്റി :   'വിദേശത്തെ ചികിത്സ' ഫണ്ടിൽ നിന്ന് 15 മില്യൺ ദിനാർ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന ഒരു തട്ടിപ്പ് കേസ് നിലവിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷിക്കുന്നു. രാജ്യം വിട്ടതായി സംശയിക്കുന്ന ഈജിപ്ഷ്യൻ പൗരനെതിരെ അന്യോഷണം ആരംഭിച്ചു. 

വിദേശ ചികിത്സയുമായി ബന്ധപ്പെട്ട ഇൻവോയ്‌സുകൾ പരിശോധിച്ചാണ് ആരോഗ്യ മന്ത്രാലയം ക്രമക്കേട് കണ്ടെത്തിയതെന്ന് ഉറവിടം വ്യക്തമാക്കി. യൂറോപ്യൻ രാജ്യത്ത് ഹോട്ടൽ റിസർവേഷനുകൾക്കും മെഡിക്കൽ ചികിത്സകൾക്കുമായി പ്രതി വ്യാജ ഇൻവോയ്‌സുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും പിന്നീട് ടൂറിസം ആൻഡ് ട്രാവൽ കമ്പനിയുടെ തലവനെന്ന നിലയിൽ ആരോഗ്യ മന്ത്രാലയത്തിന് ഈ വ്യാജ രേഖകൾ സമർപ്പിച്ചതായും വെളിപ്പെടുത്തി. ഫണ്ട് ദുരുപയോഗത്തിൽ പങ്കാളിയായതിന്റെ തെളിവുകൾ ഹാജരാക്കിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്യാനും കൈമാറാനും ബന്ധപ്പെട്ട അധികാരികൾ ഈജിപ്ഷ്യൻ അധികൃതരുമായി ബന്ധപെടുമെന്ന്  ഉറവിടം സൂചിപ്പിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കൂടാത കേസിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് വ്യക്തികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഉറവിടം സൂചിപ്പിച്ചു.

Related News