നവംബർ മാസത്തിൽ മൂന്നാമത്തെ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ കുവൈത്ത്

  • 24/10/2023



കുവൈത്ത് സിറ്റി: വരുന്ന നവംബർ മാസത്തിൽ മൂന്നാമത്തെ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് കുവൈത്ത് സയന്റിഫിക് സെന്റർ അറിയിച്ചു. മാസത്തിന്റെ മധ്യത്തിൽ ലിയോണിഡ് ഉൽക്കാവർഷങ്ങൾ ഉൾപ്പെടെ പ്രതിഭാസങ്ങളാണ് സംഭവിക്കുക. അടുത്ത മാസം സംഭവിക്കുന്ന പ്രതിഭാസങ്ങളിൽ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നതും നവംബർ 14 നും 17 നും ഇടയിൽ കുവൈത്തിന്റെ ആകാശത്ത് വരുന്ന ലിയോണിഡ് ഉൽക്കാവർഷങ്ങളാണ്. ടെമ്പിൾ-ടട്ടിൽ കോമറ്റുകളുടെ പൊടിപടലങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ലിയോണിഡ് ഉൽക്കാവർഷങ്ങൾ നവംബർ ആറിനും നവംബർ 30നും ഇടയിൽ വർഷം തോറും സജീവമാകുമെന്നും സയന്റിഫിക് സെന്റർ വിശദീകരിച്ചു.

Related News