കുവൈത്തിൽ ഇന്ന് 16 മണിക്കൂർ നീണ്ടുനിൽക്കുന്ന കാലാവസ്ഥാ അസ്ഥിരത മുന്നറിയിപ്പ്

  • 25/10/2023



കുവൈത്ത് സിറ്റി: രാജ്യത്ത് ബുധനാഴ്ച് രാവിലെ 10 മണിക്ക് ആരംഭിച്ച് ഏകദേശം 16 മണിക്കൂർ നീണ്ടുനിൽക്കുന്ന കാലാവസ്ഥാ അസ്ഥിരത അനുഭവപ്പെടുമെന്ന്  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷന്റെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ സമയത്ത് ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് രാജ്യത്തുടനീളം വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി കൂടാതെ, കടൽ തിരമാലകൾ ഏഴടിയിലധികം ഉയരത്തിൽ വീശാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്.

Related News