മുബാറക് ഏരിയയിലെ ചെക്ക്‌പോസ്റ്റിൽ മയക്കുമരുന്ന് കൈവശം വച്ചിരുന്ന രണ്ട് പേർ പിടിയിൽ

  • 25/10/2023



കുവൈത്ത് സിറ്റി: വെസ്റ്റ് അബ്ദുള്ള അൽ മുബാറക് ഏരിയയിലെ ചെക്ക്‌പോസ്റ്റിൽ മയക്കുമരുന്ന് കൈവശം വച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്ത് 
അൽ അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പട്രോളിംഗ് ഉദ്യോഗസ്ഥർ. ജാപ്പനീസ് നിർമ്മിത കാറിലാണ് ഇവർ സഞ്ചരിച്ചതെന്നും ചെക്ക്‌പോസ്റ്റിനെ സമീപിച്ചപ്പോൾ അവർ മയക്കുമരുന്നിന്റെ ലഹരിയിലാണെന്ന് വ്യക്തമായതായും അധികൃതർ പറഞ്ഞു. ചോദ്യം ചെയ്യലിൽ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് ഇവരെ കണ്ടെത്തി. കാറിനുള്ളിൽ നിന്ന് ക്രിസ്റ്റൽ മെത്ത്, കെമിക്കൽസ്, 15 ഹാഷിഷ് സിഗരറ്റുകൾ, ഉപയോഗത്തിനുള്ള ഉപകരണങ്ങൾ, 160 വെടിയുണ്ടകളുള്ള തോക്ക്  എന്നിവയും പിടിച്ചെടുത്തു. ഇവരെ ഡ്രഗ്സ് കൺട്രോൾ ഡയറക്ടറേറ്റ് ജനറലിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

Related News