905,000 നിരോധിത പുകയില പായ്ക്കറ്റുകൾ പിടിച്ചെടുത്ത് ഷുവൈഖ് കസ്റ്റംസ്

  • 25/10/2023



കുവൈത്ത് സിറ്റി: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 905,000 വിമൽ ഗുട്ട്ക പായ്ക്കറ്റുകൾ ഷുവൈഖ് തുറമുഖത്തെ കസ്റ്റംസ് പിടിച്ചെടുത്തു. 
ഷുവൈഖ് തുറമുഖത്ത് എത്തിച്ചേർന്ന ചരക്കുകളുടെ സൂക്ഷ്മമായ പരിശോധനയ്ക്കിടയിലാണ് വൻ തോതിൽ ഗുട്ട്ക പായ്ക്കറ്റുകൾ കണ്ടെത്തിയത്. ഒളിപ്പിച്ച ശേഖരത്തിൽ 15,019 ബാഗുകളാണ് ഉണ്ടായിരുന്നത്. ഓരോ ബാഗിലും 60 പാക്കറ്റുകൾ ഉണ്ടായിരുന്നു. ആകെ 905,460 പുകയില പാക്കറ്റുകൾ പിടികൂടാൻ സാധിച്ചതായി കസ്റ്റംസ് വ്യക്തമാക്കി. ഷുവൈഖ് തുറമുഖത്തെ കർശനമായി പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു. ജീവനക്കാരുടെ മികച്ച സേവനത്തിന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ അബ്ദുള്ള അദെൽ അൽ ഷർഹാൻ പ്രശംസ അറിയിച്ചു.

Related News