നിയമലംഘനം റദ്ദാക്കുന്നതിന് കൈക്കൂലി; കുവൈത്തിൽ പ്രവാസി പിടിയിൽ

  • 25/10/2023



കുവൈത്ത് സിറ്റി: നിയമലംഘനം റദ്ദാക്കുന്നതിന് പകരമായി കൈക്കൂലി കൈപ്പറ്റിയെന്ന കുറ്റത്തിന് ഒരു സർക്കാർ ഏജൻസിയിൽ ജോലി ചെയ്യുന്ന ഒരു ഏഷ്യൻ പ്രവാസി പിടിയിൽ. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത പ്രതിയെ പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. റെസിഡൻസ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥന് ഒരു ഏഷ്യൻ പ്രവാസി പണത്തിന് പകരമായി അനധികൃത ഇടപാടുകൾ നടത്തുന്നതായി വിവരം ലഭിക്കുകയായിരുന്നു. 

തുടർന്നുള്ള അന്വേഷണത്തിൽ ഒരു റെസ്റ്റോറന്റിന് നൽകിയ നിയമലംഘനം റദ്ദാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥൻ ഇതോടെ പ്രവാസിയെ ബന്ധപ്പെടുകയായിരുന്നു. സഹായിക്കുന്നതിന് 2000 ദിനാർ ആണ് പ്രവാസി ആവശ്യപ്പെട്ടത്. തുടർന്ന് പ്രോസിക്യൂഷന്റെ അറിവോടെ തുക ജീവനക്കാരന് കൈമാറുകയും കയ്യോടെ പിടികൂടുകയുമായിരുന്നു. സാമ്പത്തിക വളർച്ച കുറയുക, ദാരിദ്ര്യം വർദ്ധിക്കുക, സർക്കാർ സ്ഥാപനങ്ങളിലുള്ള പൊതുവിശ്വാസം കുറയുക എന്നിവയാണ് അഴിമതിയുടെ ചില അനന്തരഫലങ്ങളെന്ന് അധികൃതർ പറഞ്ഞു.

Related News