ജമ്മുകശ്മീര്‍ മുൻ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി സംസാരിക്കുന്ന വീഡിയോ പുറത്ത് വിട്ട് രാഹുല്‍ഗാന്ധി. പുല്‍വാമ ഉള്‍പ്പെടെയുള്ള വിഷയങ്ങളെ കുറിച്ച് ഇരുവരും സംസാരിക്കുന്ന വീഡിയോ ആണ് രാഹുല്‍ പുറത്ത് വിട്ടത്. പുല്‍വാമയില്‍ വീരമൃത്യ വരിച്ച സൈനികരുടെ മൃതദേഹം കാണാൻ പോയ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ മുറിയില്‍ പൂട്ടിയിട്ടെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു.
സത്യപാല്‍ മാലിക്കുമായുള്ള സംസാരത്തിനിടെയാണ് ഇക്കാര്യം രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചത്. പ്രധാനമന്ത്രി എത്താനിരിക്കെയാണ് തന്നെ വിമാനത്താവളത്തിലെ മുറിയില്‍ പൂട്ടിയിട്ടതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ആതിഖ് അഹമദ്ദിനെ ഏറ്റുമുട്ടലിലൂടെ വധിച്ചത് പുല്‍വാമയിലെ ചര്‍ച്ച ഒഴിവാക്കാനെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?