മുൻ ഭാര്യയിൽ നിന്ന് മകളെ തട്ടിക്കൊണ്ട് പോയെന്ന് കേസ്; പ്രവാസിയെ കുറ്റവിമുക്തനാക്കി

  • 25/10/2023



കുവൈത്ത് സിറ്റി: ഫിലിപ്പിനോയായ മുൻ ഭാര്യയിൽ നിന്ന് മകളെ തട്ടിക്കൊണ്ട് സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോയെന്നാണ് കേസില്‍ ഒരു അറബ് പ്രവാസിയെ അപ്പീല്‍ കോടതി കുറ്റവിമുക്തനാക്കി.  കീഴ്ക്കോടതിയുടെ വിധി അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു. കുട്ടിയെ അമ്മയിൽ നിന്ന് അകറ്റിനിർത്തിക്കൊണ്ട് മാനസികവും ഗാർഹികവുമായ അക്രമം ആരോപിക്കുന്നതിന് കാരണമായ ഒരു കുടുംബ വിഷയമാണ് ഈ കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. തട്ടിക്കൊണ്ടുപോകലിന്‍റെയും ഗാർഹിക പീഡനത്തിന്‍റെയും ഘടകങ്ങൾ ഈ കേസില്‍ ഇല്ലെന്ന് പ്രതിക്ക് വേണ്ടി ഹാജരായി അഭിഭാഷകൻ ജാസിം അൽ ത്വായിജ്  വാദിച്ചു. കുട്ടി നിയമപരമായി പിതാവിന്റെ സംരക്ഷണത്തിൻ കീഴിലാണെന്നും മുൻ ഭാര്യയ്‌ക്കൊപ്പമല്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

Related News