കുവൈത്തിലെ റെസിഡൻഷ്യൽ ഏരിയകളിൽ നിന്ന് എംബസികൾ മാറ്റണമെന്ന് നിർദേശം

  • 26/10/2023



കുവൈത്ത് സിറ്റി: റെസിഡൻഷ്യൽ ഏരിയകളിൽ ഓഫീസുകളുള്ള മറ്റ് രാജ്യങ്ങളിലെ എംബസികൾക്കും കോൺസുലേറ്റുകൾക്കും ലൈസൻസ് നൽകുന്നത് നിർത്തണമെന്ന് ശുപാർശ. എംപി ഹാനി ഷംസ് ആണ് ഈ നിർദ്ദേശം സമർപ്പിച്ചത്. ഈ എംബസികളും കോൺസുലേറ്റുകളും നിയുക്ത നയതന്ത്ര മേഖലയിലേക്ക് മാറ്റണമെന്നാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചു. അതേസമയം, മന്ത്രാലയങ്ങളുടെ പ്രവർത്തനത്തിലെ നിയന്ത്രണങ്ങൾ പരിശോധിക്കാൻ സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയ്ക്ക് (എസ്എബി) അവകാശമില്ലെന്ന മന്ത്രിസഭാ തീരുമാനത്തെ എംപി ഹമദ് അൽ എൽയാൻ വിമർശിച്ചു.

സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയുടെ സ്ഥാപനം സംബന്ധിച്ച നിയമം നമ്പർ 30/1964-ന് വിരുദ്ധമാണ് മന്ത്രിസഭയുടെ നിലപാട്.  മോണിറ്ററിംഗ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഭരണപരവും സാമ്പത്തികവുമായ നിയന്ത്രണങ്ങൾ പരിശോധിക്കാനും സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയ്ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനം സുതാര്യതയെ പരിമിതപ്പെടുത്തുകയും എസ്എബിയുടെ നിരീക്ഷണ ചുമതലകളെ തടസപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News