കുവൈത്ത് അടക്കം മേഖലയിലെ രാജ്യങ്ങളിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കാൻ അമേരിക്ക

  • 26/10/2023



കുവൈത്ത് സിറ്റി: സൗദി അറേബ്യയിലേക്ക് താഡ് മിസൈൽ പ്രതിരോധ സംവിധാനവും കുവൈത്ത്, ജോർദാൻ, ഇറാഖ്, സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്ക് ആന്റി എയർക്രാഫ്റ്റ് മിസൈൽ സംവിധാനവും വിന്യസിക്കാൻ അമേരിക്ക. ഇറാഖ്, സിറിയ, ഗൾഫ് എന്നിവിടങ്ങളിൽ പത്തോളം വ്യോമ പ്രതിരോധ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഈ ആഴ്ച വിന്യസിക്കുമെന്നാണ് അമേരിക്കയിലെ പെന്റഗണിലെ ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. യുഎസ് സൈന്യം മിഡിൽ ഈസ്റ്റിൽ താഡ് (ഹൈ ഏരിയ ഡിഫൻസ്) മിസൈൽ പ്രതിരോധ സംവിധാനങ്ങളും അധിക പാട്രിയറ്റ് ആന്റി എയർക്രാഫ്റ്റ് മിസൈൽ സംവിധാനങ്ങളും വിന്യസിക്കാൻ തുടങ്ങിയെന്ന് പെന്റഗൺ വക്താവ് പാട്രിക് റൈഡർ പറഞ്ഞു.

Related News