യൂറോഫൈറ്ററിന്റെ അഞ്ചാമത്തെ ബാച്ച് കുവൈത്തിലെത്തി

  • 26/10/2023



കുവൈത്ത് സിറ്റി: യൂറോഫൈറ്റർ ടൈഫൂൺ 3 വിമാനത്തിന്റെ അഞ്ചാമത്തെ ബാച്ചിലെ വരവേറ്റ് കുവൈത്ത്. കുവൈത്ത് വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രശസ്തമായ യൂറോഫൈറ്റർ വിമാനങ്ങൾ രാജ്യം വാങ്ങിയത്. ഈ ബാച്ചിൽ നാല് വിമാനങ്ങളാണ് ഉൾപ്പെടുന്നത്. ആകെ കുവൈത്തിന് ലഭിച്ച യൂറോഫൈറ്റർ വിമാനങ്ങളുടെ എണ്ണം 13 ആയി. ആകെ 28 വിമാനങ്ങളാണ് വ്യോമസേനയിലേക്ക് എത്തുക. 

ഈ വിമാനം ഏറ്റവും പുതിയ മൾട്ടി-റോൾ ഫൈറ്ററുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. കൂടാതെ ഇലക്ട്രോണിക് വാർഫെയർ ശേഷിയും ഉയർന്ന വേഗതയുള്ള പ്രതികരണ ശേഷിയും കൊണ്ടും വ്യത്യസ്തമാണ്. ലഭിച്ച വിമാനങ്ങൾ ഇതുവരെ 400 മണിക്കൂർ ഫ്ലൈ ചെയ്തു കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. വിമാനം സ്വീകരിക്കുന്ന ചടങ്ങിൽ ിരവധി കുവൈത്ത് എയർഫോഴ്‌സ് ഉദ്യോഗസ്ഥർ പങ്കെടുത്തു

Related News