യുഎസ് പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ച് കുവൈറ്റിലെ യുഎസ് എംബസി

  • 26/10/2023



കുവൈറ്റ് സിറ്റി : കുവൈറ്റിൽ താമസിക്കുന്ന എല്ലാ അമേരിക്കൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്ന് കുവൈത്തിലെ അമേരിക്കൻ എംബസി അറിയിച്ചു. കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാഖി വാദ് അൽ-ഹഖ് ബ്രിഗേഡ്‌സ് നടത്തുന്ന ഭീഷണികളെക്കുറിച്ച് എംബസിക്ക് അറിയാമെന്നും  അമേരിക്കൻ എംബസിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കൻ എംബസ്സി കുവൈറ്റിലെ സൈനിക താവളങ്ങളിൽ അത്യന്താപേക്ഷിതവും ഔദ്യോഗികവുമായ പരിപാടികൾക്ക് മാത്രമായി പ്രവർത്തനങ്ങൾ  ചുരുക്കുന്നതായും വ്യക്തമാക്കി

Related News