‘ബിസിനസ് പ്രോഫിറ്റ് ടാക്സ് നിയമ’ത്തിലൂടെ പുതിയ നികുതി നിയമത്തിലേക്ക് മാറാൻ കുവൈത്ത്

  • 26/10/2023



കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ നികുതി നിയമ നിർമ്മാണം പുറപ്പെടുവിക്കാനുള്ള നിർദേശം സർക്കാർ പഠിക്കുന്നു. നിലവിലെ നികുതി നിയമങ്ങൾ നിർത്തലാക്കി ബിസിനസ് ലാഭ നികുതി നിയമം എന്ന പേരിൽ സമഗ്രമായ നികുതി പരിഷ്കരങ്ങളാണ് വരുന്നത്. പ്രധാന അന്താരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ എല്ലാ നിയമപരമായ വ്യക്തികളുടെയും ലാഭത്തിന് 15 ശതമാനം നികുതി ചുമത്തുന്നതാണ് നിയമം. അതേസമയം പൗരന്മാരെയും ചെറുകിട പ്രോജക്റ്റുകളുടെ ഉടമകളെയും ഒഴിവാക്കുമെന്ന് ഉറപ്പുനൽകുന്ന ആർട്ടിക്കിളുകളും ഉണ്ടാകും.

നികുതി നടപ്പാക്കലിന്റെ ആദ്യ ഘട്ടം 2025 ജനുവരി ഒന്നിന് ആരംഭിക്കും, നിലവിലെ നികുതി നിയമങ്ങൾ തുടർന്നും ബാധകമാകുമ്പോൾ പ്രമുഖ അന്താരാഷ്ട്ര കമ്പനികൾക്കാകും (മൾട്ടിനാഷണലുകൾ) ഇത് ബാധകമാകുക. രണ്ടാം ഘട്ടം 2026 ജനുവരി ഒന്നിന് ആരംഭിക്കും. നിലവിലുള്ള നികുതി നിയമങ്ങൾ നിർത്തലാക്കി നിയമപരമായ എല്ലാ വ്യക്തികൾക്കും സമഗ്രമായ മാറ്റം ഈ ഘട്ടത്തിൽ ഉണ്ടാകും. ഒക്‌ടോബർ 31-ന് ആരംഭിക്കുന്ന ദേശീയ അസംബ്ലി സമ്മേളനത്തിൽ സർക്കാർ പാർലമെന്ററി ഏകോപന സമിതിയിൽ കോർപറേറ്റ് നികുതി സംവിധാനത്തെ കുറിച്ച് ചർച്ചകൾ നടക്കും.

Related News