പൊലിഞ്ഞത് രണ്ട് പേരുടെ ജീവൻ; കുവൈത്തിൽ ഫാഷനിസ്റ്റിന് തടവ്

  • 27/10/2023

 

കുവൈത്ത് സിറ്റി: രാജ്യത്തെ നടുക്കിയ വാഹാപകടത്തിന് കാരണക്കാരിയായ ഫാഷനിസ്റ്റയെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ച് കോടതി. 15 ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്. അവരുടെ ഡ്രൈവറിൻ്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യും. നരഹത്യ, ചുവന്ന ട്രാഫിക്ക് ലൈറ്റ് ലംഘിക്കുക, അമിതവേഗത തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. വാഹനാപകടത്തിൽ രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്. 

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ തലസ്ഥാനത്ത് ഒരു ട്രാഫിക് അപകടമുണ്ടായതായി ഒരു റിപ്പോർട്ട് ലഭിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോൾ രണ്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ട നിലയിലായിരുന്നു. ഒന്ന് ഫാഷനിസ്റ്റ ഓടിച്ച വാഹനം ആയിരുന്നു. രണ്ടാമത്തെ വാഹനത്തിൽ 4 യുവാക്കളും ഉണ്ടായിരുന്നു. ഡ്രൈവറും പാസഞ്ചർ സീറ്റിലിരുന്ന ഒപ്പമുണ്ടായിരുന്നയാളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Related News