കുവൈത്തിലെ ഇലക്ട്രോണിക് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹേൽ ലാബ്

  • 27/10/2023



കുവൈത്ത് സിറ്റി: ഇലക്ട്രോണിക് സേവനങ്ങളുടെ ഗുണനിലവാരം കൂട്ടുന്നതിനുള്ള നടപടികളുമായി അധികൃതർ. ഇതിനായി ആശയങ്ങളും അനുഭവങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനുള്ള ഒരു പരീക്ഷണ ഇടമായ "സഹേൽ ലാബ്" ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്കായി പദ്ധതിയുണ്ട്. മുനിസിപ്പൽ കാര്യ സഹമന്ത്രിയും വാർത്താവിനിമയ കാര്യ സഹമന്ത്രിയുമായ ഫഹദ് അൽ ഷുഅലയാണ് ഇക്കാര്യം അറിയിച്ചത്. സഹേൽ, സഹേൽ ബിസിനസ് ആപ്ലിക്കേഷനുകളുടെ മേൽനോട്ടം വഹിക്കുന്ന മന്ത്രിതല ഏകോപന സമിതിയുടെ യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. ഉപയോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു. സർക്കാർ ഏജൻസികളുമായി സഹകരണം ശക്തിപ്പെടുത്തി കൊണ്ട് പൗരന്മാർക്കും ബിസിനസ് ഉടമകൾക്കും ആവശ്യമായ കൂടുതൽ ഇലക്ട്രോണിക് സേവനങ്ങൾ നൽകുന്നതിനാണ് പരിശ്രമമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related News