സബ്‌സിഡി സാധനങ്ങൾ, വ്യാജ ഉൽപ്പന്നങ്ങൾ; വഫ്ര ഫാമുകളില്‍ പരിശോധന; നാല് പ്രവാസികള്‍ അറസ്റ്റില്‍

  • 27/10/2023



കുവൈത്ത് സിറ്റി: ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അൽ വാഫ്ര ഫാമുകളില്‍ പരിശോധന നടത്തി. അനധികൃത വ്യാപാരങ്ങള്‍ നടത്തിയിരുന്ന ഏഷ്യൻ പൗരത്വമുള്ള നാല് പ്രവാസികളാണ് അറസ്റ്റിലായത്. നിരോധിത വസ്തുക്കൾ, സബ്‌സിഡി സാധനങ്ങൾ, വ്യാജ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപനയാണ് അറസ്റ്റിലായ പ്രവാസികള്‍ നടത്തിയിരുന്നത്. റെയ്‌ഡിൽ നിരവധി വസ്തുക്കളും സബ്‌സിഡി സാധനങ്ങളുടെയും വ്യാജ ചരക്കുകളുടെയും അനധികൃത വ്യാപാരം നടത്തിയപ്പോള്‍ ലഭിച്ച പണവും കണ്ടെത്തി. പിടികൂടിയ വ്യക്തികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു. രാജ്യത്ത് സബ്‌സിഡിയുള്ള സാധനങ്ങളും വ്യാജ  ഉത്പന്നങ്ങളും വില്‍ക്കപ്പെടുന്നച് ചെറുക്കുന്നതിനുള്ള തുടർച്ചയായ പരിശ്രമങ്ങളുടെ ഭാഗമാണ് ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പരിശോധന ക്യാമ്പയിൻ നടത്തിയത്.

Related News