കുവൈത്തിൽ വിവിധ മേഖലകളിൽ തൊഴിലാളികളുടെ വേതനം കുത്തനെ കൂടിയെന്ന് വിദ​ഗ്ധർ

  • 27/10/2023



കുവൈത്ത് സിറ്റി: വിവിധ മേഖലകളിലെയും പ്രവർത്തനങ്ങളിലെയും തൊഴിലാളികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ  വേതനം നിരക്കിൽ വർധനയുണ്ടാകുന്നുവെന്ന് റിപ്പോർട്ട്. ചില മേഖലകളിൽ തൊഴിലാളികളുടെ വേതനം മൂന്നിരട്ടി വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൃഷി, മത്സ്യബന്ധനം, നിർമ്മാണം, ഭവന പരിപാലനം മേഖലകളിലെ വിദ​ഗ്ധർ വേതനം അതിശയകരമായി വർധിച്ചുവെന്ന് സ്ഥിരീകരിക്കുന്നുണ്ട്. കൊവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധിക്ക് ശേഷം തൊഴിലാളികളിൽ പലരും രാജ്യത്ത് നിന്ന് മടങ്ങിയിരുന്നു. 

നാടുകടത്തൽ,  വിസ നൽകുന്നത് നിർത്താനുള്ള തീരുമാനം എന്നിവയും തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടാക്കി. ഇതോടെ വേതനം ഇരിട്ടിയായെന്നാണ് വൃത്തങ്ങൾ പറയുന്നത്. ഇത് പൗരന്മാരുടെ പോക്കറ്റിനെയും ബാധിക്കുന്നുണ്ട്. തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടായതിന്റെ ഫലമായുണ്ടാകുന്ന വേതന വർധനയുടെ ബാധ്യത അനുഭവിക്കേണ്ടി വരുന്നത് രാജ്യത്തെ പൗരന്മാരാണ്. വഷളായിക്കൊണ്ടിരിക്കുന്ന ഈ പ്രശ്നത്തിന് പരിഹാരങ്ങൾ ഉടൻ കണ്ടെത്തണമെന്നും വിദ​ഗ്ധർ പറഞ്ഞു.

Related News