ഗാസയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുള്ള ഏക പോംവഴി ഐക്യരാഷ്‌ട്ര സഭ മുന്നോട്ടുവച്ച ദ്വിരാഷ്‌ട്രങ്ങള്‍ ആണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗാസയില്‍ സംഭവിച്ചതെല്ലാം മാനവകുലത്തിന് എതിരായ ക്രൂരതകളാണെന്നും അദ്ദേഹം പറഞ്ഞു.
ഗാസയില്‍ ഇസ്രയേലി സൈന്യവും ഹമാസും തമ്മില്‍ അടിയന്തരമായി സ്ഥിരമായ വെടിനിര്‍ത്തല്‍ വേണമെന്ന ജോര്‍ദാൻ പ്രമേയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനുള്ള ഇന്ത്യയുടെ തീരുമാനവും ഒപ്പം ഹമാസിന്റെ ഭീകരാക്രമണങ്ങളെ അപലപിച്ച കനേഡിയൻ പ്രമേയത്തെ പിന്തുണച്ചതിനെക്കുറിച്ചുമാണ് യെച്ചൂരി ഇങ്ങനെ പ്രതികരിച്ചത്.
അതേസമയം ഹമാസിനെക്കുറിച്ചുള്ള പാര്‍ട്ടി നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് തിരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയ സംഘടനയാണ് ഹമാസെന്നും ഇവരെ ഇന്ത്യ ഇതുവരെ ഭീകരസംഘടനായി കണക്കാക്കിയിട്ടില്ലെന്നുമാണ് യച്ചൂരി പ്രതികരിച്ചത്. ശശി തരൂരിന്റെ ഹമാസിനെക്കുറിച്ചുള്ള പ്രതികരണത്തെക്കുറിച്ച് കേരളനേതാക്കള്‍ പ്രതികരിക്കുമെന്നും യച്ചൂരി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?