പശ്ചിമേഷ്യൻ സംഘര്‍ഷത്തില്‍ നിലപാട് മാറ്റില്ലെന്ന് കേന്ദ്രം. ഇസ്രയേലിനൊപ്പം തന്നെയാണെന്നും ഹമാസിനെതിരെയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതിപക്ഷ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, സര്‍ക്കാരിന് പലസ്തീൻ നയത്തില്‍ ആശയക്കുഴപ്പമുണ്ടെന്ന് ശരദ് പവാര്‍ വിമര്‍ശിച്ചു. അതേസമയം, കേരളത്തിലെ പലസ്തീൻ അനുകൂല പരിപാടിയില്‍ ഹമാസ് വക്താവ് പങ്കെടുത്തത് ആയുധമാക്കുകയാണ് ബിജെപി.
കേരള സര്‍ക്കാര്‍ രാജ്യവിരുദ്ധര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ബിജെപി നേതൃത്വം വിമര്‍ശിച്ചു. ദില്ലിയില്‍ ഇന്ന് പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിപിഎം ഇന്ന് ധര്‍ണ നടത്തും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?