ഇസ്രയേൽ ബഹിഷ്കരണ ക്യാമ്പയിൻ കുവൈത്തിൽ ശക്തമാകുന്നു

  • 29/10/2023



കുവൈത്ത് സിറ്റി: ഇസ്രയേൽ ബഹിഷ്കരണ ക്യാമ്പയിൻ കുവൈത്തിൽ ശക്തമാകുന്നു. ‘ഇന്ന് നിങ്ങൾ ഒരു പലസ്തീനിയെ കൊന്നോ?’ എന്ന ക്യാമ്പയിൻ കുവൈത്തിൽ വൈറൽ ആയിരിക്കുകയാണ്. സയണിസ്റ്റ് രാജ്യവുമായി യോജിച്ച്, സാമ്പത്തികമായ പിന്തുണ നൽകുന്ന കുവൈത്തിലെ അന്താരാഷ്ട്ര ഫ്രാഞ്ചൈസികളെ ബഹിഷ്കരിക്കാൻ രാജ്യത്തെ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. തെരുവ് പരസ്യബോർഡുകളിൽ ഇത് വളരെ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ടാണ് ക്യാമ്പയിൻ മുന്നോട്ട് പോകുന്നത്. അതേസമയം, ഈ ക്യാമ്പയിൻ ഈ ഫ്രാഞ്ചൈസികളുടെ പ്രാദേശിക ഏജന്റുമാർക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. രാജ്യത്തെ ഏജന്റുമാർക്ക് ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ കാരണം മുനിസിപ്പാലിറ്റി ബിൽബോർഡുകൾ നീക്കംചെയ്യാൻ ശ്രമിക്കുകയാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.

Related News