ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ ആറ് മരണം; 18 പേര്‍ക്ക് പരിക്ക്

  • 29/10/2023

ആന്ധ്ര പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ ആറ് മരണം. 18 പേര്‍ക്ക് പരിക്കേറ്റു. എക്‌സ്പ്രസ് ട്രെയിന്‍ സ്റ്റേഷനറി പാസഞ്ചര്‍ ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് അപകടമുണ്ടായത്. വിശാഖപട്ടണത്തില്‍ നിന്ന് റായ്ഗഡിലേക്ക് പോവുകയായിരുന്നു പാസഞ്ചര്‍ ട്രെയിന്‍. സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടു. അതിനിടെ അതിലൂടെ പോയ പലാസ എക്‌സ്പ്രസ് പാസഞ്ചര്‍ ട്രെയിനിന്റെ മൂന്നു കോച്ചുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.



Related News