ബംഗളൂരു സ്വകാര്യ ബസ് ഡിപ്പോയില്‍ വന്‍ തീപിടിത്തം; 40 ബസുകള്‍ കത്തിനശിച്ചു

  • 30/10/2023

ബംഗളൂരുവില്‍ വന്‍ തീപിടിത്തം. വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഡിപ്പോയിലുണ്ടായിരുന്ന നാല്‍പ്പോതോളം ബസുകള്‍ക്ക് തീപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

തീ നിയന്ത്രണവിധേയമാക്കിയതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു.ഗ്യാരേജില്‍ നിര്‍ത്തിയിട്ട ബസില്‍ നിന്നാണ് ആദ്യം തീപടര്‍ന്നത്. തുടര്‍ന്ന് അവിടെ അറ്റകുറ്റപ്പണികള്‍ക്ക് നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് തീപടിച്ചു. അതിനുശേഷം അവിടെ പാര്‍ക്ക് ചെയ്തിരുന്ന മറ്റ് ബസുകളിലേക്ക് തീപടരുകയായിരുന്നു.

Related News