'ജനഹിതം അട്ടിമറിക്കാൻ ശ്രമം',ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

  • 31/10/2023

ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. ഭരണഘടന പദവി ദുരുപയോഗം ചെയ്യുന്നെന്ന് വാദം. ബില്ലുകളില്‍ തീരുമാനമെടുക്കാൻ സമയക്രമം നിശ്ചയിക്കണമെന്നും ആവശ്യം. തീരുമാനം എടുക്കാൻ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും തമിഴ്നാടിന്റെ ജനഹിതം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നുമാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്. 

4 എഐഎഡിഎംകെ നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ശുപാര്‍ശയിലും ഗവര്‍ണര്‍ തീരുമാനം എടുക്കുന്നില്ലെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിക്കുന്നത്. നിരവധി ബില്ലുകളാണ് രാജ്ഭവനില്‍ കെട്ടിക്കിടക്കുന്നതെന്നും ഹര്‍ജിയില്‍ വിശദമാക്കുന്നു. തമിഴ്നാട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏതാനും മാസങ്ങളായി പോര് പരസ്യമായിരിക്കുകയാണ്. നേരത്തെ ബില്ലുകളില്‍ ഒപ്പിടാത്തതിനും സ്റ്റാലിന്റെ വിദേശയാത്ര, ദ്രാവിഡ മോഡലിലുള്ള ഭരണത്തിനെയും ചൊല്ലി എം കെ സ്റ്റാലിനും ഗവര്‍ണര്‍ ആര്‍എന്‍ രവിയും തമ്മില്‍ പോരിലായിരുന്നു.

Related News