രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സച്ചിൻ പൈലറ്റ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സിറ്റിംഗ് മണ്ഡലമായ ടോങ്കില്‍ നിന്നാണ് സച്ചിൻ ഇക്കുറിയും മത്സരിക്കുന്നത്. പ്രവര്‍ത്തകര്‍ക്കൊപ്പം ആവേശമായെത്തിയാണ് സച്ചിൻ പൈലറ്റ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
ശേഷം പ്രതികരിച്ചതാകട്ടെ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഒന്നിച്ച് പോകണമെന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുൻ ഖര്‍ഗെയും പറഞ്ഞതിനെക്കുറിച്ചായിരുന്നു. കഴിഞ്ഞതെല്ലാം മറന്നും പൊറുത്തും മുന്നോട്ട് പോകാനാണ് രാഹുലും ഖര്‍ഗെയും പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?